കരാർ വൈകിപ്പിച്ചാൽ ഇറാനെ തകർക്കുമെന്ന് ട്രംപ്; എഐ ചിത്രങ്ങളിലൂടെ ഭീഷണി

  1. Home
  2. International

കരാർ വൈകിപ്പിച്ചാൽ ഇറാനെ തകർക്കുമെന്ന് ട്രംപ്; എഐ ചിത്രങ്ങളിലൂടെ ഭീഷണി

s


പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാനെതിരെ ഭീഷണിയുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിനായി ഇറാൻ എത്രയുംവേഗം തയ്യാറാകണമെന്നും ഇല്ലെങ്കിൽ ഇറാനെ പൂർണമായും തകർത്തുകളയുമെന്നുമാണ് ട്രംപിന്റെ ഭീഷണി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിൽ' നിർമിത ബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഇരുപതിലധികം യുദ്ധചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്.

ട്രംപ് പങ്കുവെച്ച ചിത്രങ്ങളിൽ ഇറാന്റെ ഭൂപടത്തിന് മുകളിൽ അമേരിക്കൻ പതാക പതിപ്പിച്ചിട്ടുണ്ട്. ചുറ്റും ഇറാനെ കേന്ദ്രീകരിക്കുന്ന അടയാളങ്ങളും ഉൾപ്പെടുന്നു. ഇറാന് അനുവദിച്ചിരിക്കുന്ന സമയം അതിവേഗത്തിൽ നീങ്ങുകയാണെന്ന് ട്രംപ് ഓർമിപ്പിച്ചു. ഇറാന്റെ അതിവേഗ ബോട്ടുകൾക്ക് നേരെ യുഎസ് ഡ്രോൺ ആക്രമണം നടത്തുന്ന ചിത്രത്തിനൊപ്പം "ബൈ ബൈ, ഫാസ്റ്റ് ബോട്ട്സ്" എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

കൂടാതെ, ബഹിരാകാശത്തിരുന്ന് മിസൈൽ ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന രീതിയിലുള്ള തന്റെതന്നെ എഐ ചിത്രങ്ങളും ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു കംപ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നതായി അഭിനയിക്കുകയും മിസൈൽ പ്രഹരങ്ങളെ സൂചിപ്പിക്കാനായി "ബ ബ ബ ബ… ഫയർ, ബൂം" എന്ന് പറയുന്ന വീഡിയോയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്.