കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ;മൂവാറ്റുപുഴ സ്വദേശിനി കസ്റ്റഡിയില്‍

  1. Home
  2. International

കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ മരിച്ച നിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ;മൂവാറ്റുപുഴ സ്വദേശിനി കസ്റ്റഡിയില്‍

image


അമേരിക്കയിലെ കാലിഫോർണിയയിൽ ഒരേ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിൽ താമസിച്ചിരുന്ന രണ്ട് മലയാളി യുവതികളെ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജനയും തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യുവുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ കോട്ടയം സ്വദേശിനി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.  മുഖ്യമന്ത്രി വി ഡി സതീശനും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അഞ്ജനയുടെ ബന്ധുക്കളെ വിളിച്ചു.

ഇക്കഴിഞ്ഞ 28ന് ശനിയാഴ്ച ആണ് തൃശൂര്‍ മുടിക്കോടുള്ള അഞ്ജനയുടെ ബന്ധുക്കള്‍ക്ക് അവര്‍ മരിച്ചു എന്ന് വിവരം ലഭിക്കുന്നത്. വീട്ടില്‍നിന്ന് പുറത്തേക്കിറങ്ങാന്‍ പറഞ്ഞ സുഹൃത്തും അയല്‍വാസിയുമായ കോട്ടയം സ്വദേശിനി അനില അമിത വേഗതയില്‍ ഓടിച്ചു വന്ന കാര്‍ ഇടിച്ച് അഞ്ജനയെ തെറിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിനി ആന്‍ മേരി മാത്യുവിനെ താമസസ്ഥലത്തെ മുറിയില്‍ മരിച്ച നിലയിൽ കണ്ടത്തുകയിരുന്നു . മൃതദേഹത്തിന്റെ അടുത്തുനിന്നും കത്തിയും കണ്ടെടുത്തിരുന്നു.രണ്ട് കൊലപാതകങ്ങളിലേക്കും നയിച്ച സാഹചര്യം എന്താണെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്

അഞ്ജനയും അനിലയും ആൻ മേരി മാത്യുവും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇവർക്കിടയിൽ എന്താണ് പ്രശ്‌നമുണ്ടായതെന്ന് അറിയില്ലെന്നും ബന്ധുക്കൾ പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങൾ ഇപ്പോഴും കാലിഫോർണിയയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാല് വർഷം മുൻപാണ് അഞ്ജന അവസാനമായി മുടിക്കോട്ടെ വീട്ടിലെത്തിയത്. ഭർത്താവും ഏഴ് വയസ്സുള്ള മകളുമുണ്ട്.