സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

  1. Home
  2. International

സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

helicopter crash


സൗദി അറേബ്യയിലെ നജ്റാനിൽ റോയൽ സൗദി എയർഫോഴ്സിന്റെ ഹെലികോപ്റ്റർ തകർന്ന് രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിന് കാര്യമെന്നാണ് പ്രാഥമിക വിവരം. സൗദി സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം, റിയാദിലേക്കും തെക്കൻ മേഖലയിലെ നഗരങ്ങളിലേക്കും ഹൂതികൾ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സൗദി സഖ്യസേന വിജയകരമായി പ്രതിരോധിച്ചു. സംഘർഷാവസ്ഥ തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയെന്ന നിലയിൽ റിയാദിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ചിട്ടുള്ള ഓൺലൈൻ ക്ലാസുകൾ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. ഇതിനിടയിൽ, യമനിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 53 തവണ സൗദി സഖ്യസേന വ്യോമാക്രമണം നടത്തിയതായി ഹൂതി വക്താവും ആരോപിച്ചു.