വെള്ളപ്പാണ്ട് ചികിത്സയിൽ നിർണായക മുന്നേറ്റം: 'റിൻവോക്' മരുന്നിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി യുഎഇ

  1. Home
  2. International

വെള്ളപ്പാണ്ട് ചികിത്സയിൽ നിർണായക മുന്നേറ്റം: 'റിൻവോക്' മരുന്നിന് അനുമതി നൽകുന്ന ആദ്യ രാജ്യമായി യുഎഇ

vitiligo


വെള്ളപ്പാണ്ട് (വിറ്റിലിഗോ) ബാധിച്ചവർക്ക് ആശ്വാസമായി പുതിയ മരുന്നിന് അനുമതി നൽകി യുഎഇ. 12 വയസ്സിന് മുകളിലുള്ളവർക്ക് ഉപയോഗിക്കാവുന്ന 'റിൻവോക്' (Rinvoq) എന്ന മരുന്നിനാണ് യുഎഇ ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്റ് (EDE) അംഗീകാരം നൽകിയത്. ഈ മരുന്നിന് അനുമതി നൽകുന്ന ലോകത്തിലെ ആദ്യ രാജ്യമാണ് യുഎഇ.

ദിവസവും കഴിക്കുന്ന ഒരു ഗുളികയിലൂടെ ഇനി ഈ രോഗത്തിന് ചികിത്സ തേടാം. അത്യാധുനിക മരുന്നുകൾ വേഗത്തിൽ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇഡിഇ അറിയിച്ചു. ശരീരത്തിൽ ഏതെങ്കിലും തരത്തിൽ നിറംമാറ്റം കണ്ടാൽ ഉടൻ ഡോക്ടറെ കാണണമെന്നും അധികൃതർ വ്യക്തമാക്കി.

ശരീരത്തിന്റെ ഇരുവശങ്ങളിലും ഒരുപോലെ പടരുന്ന വെള്ളപ്പാണ്ടിനാണ് ഈ പുതിയ മരുന്ന് കൂടുതൽ ഫലപ്രദം. രോഗികളുടെ മാനസിക സങ്കടങ്ങൾ മാറ്റാനും രോഗത്തെ വേഗത്തിൽ ചെറുക്കാനും പുതിയ ചികിത്സ സഹായിക്കും.