ഫ്ലൈ ദുബൈ വിമാനം അടിയന്തരമായി ഇറക്കിയ സംഭവം: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

  1. Home
  2. International

ഫ്ലൈ ദുബൈ വിമാനം അടിയന്തരമായി ഇറക്കിയ സംഭവം: ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി

fly dubai


ടെൽ അവീവിലേക്കുള്ള ഫ്ലൈ ദുബൈ വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ തെറ്റായ വിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA). യു.എ.ഇ അറ്റോർണി ജനറലിന്റെ നിർദേശപ്രകാരം പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ ഉൾപ്പെട്ട സംഘം അന്വേഷണം നടത്തിവരികയാണെന്നും, റിപ്പോർട്ട് പൂർത്തിയാകുന്ന മുറയ്ക്ക് വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുമെന്നും അതോറിറ്റിയും ഫ്ലൈ ദുബൈ സി.ഇ.ഒ ഗെയ്ത് അൽ ഗെയ്തും വ്യക്തമാക്കി.

അടിയന്തര സാഹചര്യത്തിൽ അസാമാന്യ ധീരതയോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ, ജീവനക്കാർ, സഹകരിച്ച യാത്രക്കാർ എന്നിവരെ അധികൃതർ അഭിനന്ദിച്ചു. യു.എ.ഇയിൽ തിരിച്ചെത്തിയ സ്മിത്ത് മച്ചാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും അതോറിറ്റി അറിയിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ ഫ്ലൈ ദുബൈ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.