ഹോർമുസിൽ യു.എ.ഇ. കപ്പലിനുനേരേ ഇറാൻ ആക്രമണം; കടൽക്കൊള്ളയ്ക്ക് തുല്യമെന്ന് യു.എ.ഇ.

  1. Home
  2. International

ഹോർമുസിൽ യു.എ.ഇ. കപ്പലിനുനേരേ ഇറാൻ ആക്രമണം; കടൽക്കൊള്ളയ്ക്ക് തുല്യമെന്ന് യു.എ.ഇ.

iran ship


ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യു.എ.ഇ.യുടെ എണ്ണക്കപ്പലിന് നേരെ ഇറാൻ മിസൈലാക്രമണം നടത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. യു.എ.ഇ.യുടെ ദേശീയ എണ്ണക്കമ്പനിയായ ‘അഡ്‌നോക്കി’ന്റെ (ADNOC) കപ്പലിനാണ് ആക്രമണമേറ്റത്. ആഗോളതലത്തിലെ തന്ത്രപ്രധാന ചരക്കിടനാഴിയായ ഹോർമുസ് കടലിടുക്ക് തുറക്കുന്നത് സംബന്ധിച്ച ഇറാൻ-ഒമാൻ ചർച്ചകൾ അന്തിമഘട്ടത്തിലെത്തിനിൽക്കുന്നതിനിടെയാണ് ഈ ആക്രമണം.

സ്വതന്ത്ര സമുദ്രഗതാഗതം ഉറപ്പാക്കുന്ന ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി പ്രമേയം 2817-ന്റെ വ്യക്തമായ ലംഘനമാണ് ഇറാന്റെ നടപടിയെന്ന് യു.എ.ഇ. വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. വാണിജ്യക്കപ്പലുകളെ ആക്രമിക്കുന്നതും ഹോർമുസ് കടലിടുക്കിനെ സാമ്പത്തിക സമ്മർദ്ദത്തിനുള്ള ആയുധമാക്കുന്നതും കടൽക്കൊള്ളയ്ക്ക് തുല്യമാണെന്ന് യു.എ.ഇ. തുറന്നടിച്ചു. സംഘർഷം ആരംഭിച്ചതിനുശേഷം തങ്ങളുടെ 16 കപ്പലുകൾ ഇത്തരത്തിൽ ആക്രമിക്കപ്പെട്ടതായി അഡ്‌നോക് വ്യക്തമാക്കി.