യുഎഇയിൽ ഇനി പകൽ മാത്രം:സൗരോർജ സംഭരണത്തിനായി 610 കോടി ഡോളറിന്റെ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ

  1. Home
  2. International

യുഎഇയിൽ ഇനി പകൽ മാത്രം:സൗരോർജ സംഭരണത്തിനായി 610 കോടി ഡോളറിന്റെ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ

image


സൂര്യപ്രകാശം ഇല്ലാത്തപ്പോഴും സൗരോർജത്തിൽനിന്ന് തടസ്സമില്ലാതെ വൈദ്യുതി ലഭിക്കാനായുള്ള ,ലോകത്തിലെ തന്നെ ഏറ്റവും വലിയ പദ്ധതിക്ക് ഒരുങ്ങുകയാണ് യുഎഇആഴ്ചയിൽ 7 ദിവസവും 24 മണിക്കൂറും സൗരോർജം ലഭിക്കുന്ന പദ്ധതി അബുദാബിയിൽ നടപ്പിലാകും.610 കോടി ഡോളർ ,ഏകദേശം 2240 കോടി ദിർഹമാണ് ചിലവ്. പദ്ധതിക്കു സാമ്പത്തിക അനുമതി ലഭിച്ചു. പകൽ സൗരോർജ പ്ലാന്റ്‌റിൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി വലിയ ബാറ്ററിയിൽ ശേഖരിച്ച് രാത്രിയിലും വിതരണം ചെയ്യുന്നതാണു പദ്ധതി.

യുഎഇ സർക്കാർ ഉടമസ്ഥതയിലുള്ള ആഗോള സംശുദ്ധ ഊർജ കമ്പനിയായ മസ്ദാറും എമിറേറ്റ്‌സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി കമ്പനിയും ചേർന്ന് വികസിപ്പിക്കുന്ന പദ്ധതിയിൽ 5.2 ഗിഗാവാട്ട് ശേഷിയുള്ള സൗരോർജ പ്ലാന്റും മണിക്കൂറിൽ 19 ഗിഗാവാട്ട് സംഭരിക്കാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി സംവിധാനവും ഉൾപ്പെടും. 13 രാജ്യാന്തര, പ്രാദേശിക ബാങ്കുകളുടെ കൂട്ടായ്മയാണു പദ്ധതിക്കായി 510 കോടി ഡോളറിന്റെ ധനസഹായം നൽകുന്നത്. മസ്ദാർ 100 കോടി ഡോളർ നിക്ഷേപിക്കും.

എഐ, ഡേറ്റ സെന്ററുകൾ, ഹൈടെക് വ്യവസായങ്ങൾ എന്നിവയുടെ വളർച്ചയോടെ ലോകത്ത് വൈദ്യുതി ആവശ്യം അതിവേഗം ഉയരുന്ന സാഹചര്യത്തിൽ, തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2027ൽ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കും.