യുഎഇ ദേശീയ ദിനം: അൽ ഇത്തിഹാദ് പരേഡ് ഡിസംബർ രണ്ടിന് ജുമൈറ റോഡിലൂടെ

  1. Home
  2. International

യുഎഇ ദേശീയ ദിനം: അൽ ഇത്തിഹാദ് പരേഡ് ഡിസംബർ രണ്ടിന് ജുമൈറ റോഡിലൂടെ

ethihad road parade


54-ാമത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ രണ്ടിന് നടക്കുന്ന 'അൽ ഇത്തിഹാദ് പരേഡി'ന്റെ വിശദാംശങ്ങൾ പ്രഖ്യാപിച്ചു. പരേഡിനായി ദുബായ് മാരിടൈം സിറ്റിയിൽ ഉച്ചയ്ക്ക് 3 മണിക്ക് ഒത്തുചേരണം.

ജുമൈറ റോഡിലൂടെയുള്ള ഘോഷയാത്ര വൈകുന്നേരം 4 മണിക്ക് ആരംഭിച്ച് 5:30 വരെ നീണ്ടുനിൽക്കും. യൂണിയൻ ഹൗസ് ഇന്റർസെക്ഷൻ മുതൽ ബുർജ് അൽ അറബ് ഇന്റർസെക്ഷൻ വരെയാണ് പരേഡ് നടക്കുക. ദുബായ് ഗവൺമെന്റ് മീഡിയാ ഓഫീസിന്റെ വിഭാഗമായ ബ്രാൻഡ് ദുബായ്, ദുബായിലെ ഇവന്റ്സ് സെക്യൂരിറ്റി കമ്മിറ്റിയുമായി സഹകരിച്ചാണ് 'അൽ ഇത്തിഹാദ് പരേഡ്' സംഘടിപ്പിക്കുന്നത്.

പങ്കെടുക്കുന്നവരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും നിർദേശങ്ങളും സുരക്ഷാ നടപടികളും പാലിക്കണമെന്ന് ബ്രാൻഡ് ദുബായ് ഡയറക്ടർ ഷൈമ അൽ സുവൈദി അഭ്യർത്ഥിച്ചു.