യുഎഇ ദേശീയ ദിനം: ദുബൈയിലെ സ്‌കൂളുകൾക്ക് വാരാന്ത്യമടക്കം അഞ്ച് ദിവസത്തെ അവധി !

  1. Home
  2. International

യുഎഇ ദേശീയ ദിനം: ദുബൈയിലെ സ്‌കൂളുകൾക്ക് വാരാന്ത്യമടക്കം അഞ്ച് ദിവസത്തെ അവധി !

image


യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. ദുബൈ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് (KHDA) അവധി സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഡിസംബർ 2 ബുധനാഴ്ച മുതൽ ഡിസംബർ 4 വെള്ളിയാഴ്ച വരെയാണ് അവധി. ശനിയും ഞായറും കൂടി ചേരുന്നതോടെ വിദ്യാർഥികൾക്ക് ആകെ അഞ്ച് ദിവസം തുടർച്ചയായി അവധി ലഭിക്കും. ഡിസംബർ 7 തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.

അതേസമയം, ചൈൽഡ്ഹുഡ് സെന്ററുകൾക്ക് ഡിസംബർ 2, 3 തീയതികളിലാണ് അവധി. രക്ഷിതാക്കളുടെ ആവശ്യകത പരിഗണിച്ച് ഡിസംബർ 4-നും അവധി നൽകണോ എന്ന കാര്യത്തിൽ അതത് കേന്ദ്രങ്ങൾക്ക് തീരുമാനമെടുക്കാമെന്നും KHDA വ്യക്തമാക്കിയിട്ടുണ്ട്.

ഈ കേന്ദ്രങ്ങളും ഡിസംബർ 7 മുതൽ സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കും. 2026-ലെ അവസാന പൊതുഅവധിയെന്ന പ്രത്യേകതയും ഈ അവധിക്കുണ്ട്.