കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ

  1. Home
  2. International

കുവൈത്തിനും ബഹ്‌റൈനുമെതിരായ ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ

uae


കുവൈത്തിനെയും ബഹ്റൈനെയും ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ യുഎ.ഇ ശക്തമായി അപലപിക്കുകയും, ഇരുരാജ്യങ്ങൾക്കും സമ്പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.ആക്രമണങ്ങൾ ഇരുരാജ്യങ്ങളുടെയും പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.കുവൈത്തിന്റെയും ബഹ്‌റൈന്റെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങളുടെയും സിവിലിയൻ സ്ഥാപനങ്ങളുടെയും സുരക്ഷിതത്വത്തിനും ആക്രമണങ്ങൾ കനത്ത ഭീഷണിയാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.