ബഹ്‌റൈന് നേരെയുള്ള ഇറാന്റെ പുതിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ

  1. Home
  2. International

ബഹ്‌റൈന് നേരെയുള്ള ഇറാന്റെ പുതിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എ.ഇ

UAE FLAG


ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തെ യു.എ.ഇ ശക്തമായ ഭാഷയിൽ അപലപിച്ചു. യു.എ.ഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഇറാന്റെ നടപടിയെ 'ശത്രുതാപരമായ ആക്രമണം' എന്ന് വിശേഷിപ്പിച്ചത്.

ഈ ആക്രമണം ബഹ്‌റൈൻ രാജഭരണകൂടത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്നും, രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ബഹ്‌റൈനോടുള്ള തങ്ങളുടെ പൂർണ്ണ ഐക്യദാർഢ്യം ആവർത്തിച്ച യു.എ.ഇ, രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ബഹ്‌റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും പ്രഖ്യാപിച്ചു.