വിശപ്പിനെതിരെ ഈത്തപ്പഴം കൊണ്ട് പോരാടാൻ യുഎഇ; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഫാക്ടറി വരുന്നു

  1. Home
  2. International

വിശപ്പിനെതിരെ ഈത്തപ്പഴം കൊണ്ട് പോരാടാൻ യുഎഇ; ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഫാക്ടറി വരുന്നു

1 billion meals


ലോകരാജ്യങ്ങളിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ഈത്തപ്പഴത്തെ കരുത്താക്കി യുഎഇ. പോഷകാഹാരക്കുറവ് അനുഭവിക്കുന്നവർക്കും വിശപ്പനുഭവിക്കുന്നവർക്കും ആശ്വാസമേകാൻ ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റബിൾ ഈത്തപ്പഴ ഫാക്ടറി രാജ്യം പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് '1 ബില്യൺ മീൽസ് ഈത്തപ്പഴ ഫാക്ടറി' പദ്ധതി പ്രഖ്യാപിച്ചത്.

മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സ് വിവിധ പങ്കാളികളുമായി സഹകരിച്ചാണ് ഈ ബൃഹത്തായ പദ്ധതി നടപ്പിലാക്കുന്നത്. പോഷകാഹാരക്കുറവ് നേരിടുന്ന കുട്ടികളെയും ദുരിതമനുഭവിക്കുന്ന സമൂഹങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ ഫാക്ടറിയിൽ നിന്ന് പ്രതിവർഷം 150 ദശലക്ഷം യൂണിറ്റ് ഈത്തപ്പഴം അധിഷ്ഠിത ഭക്ഷണങ്ങൾ ഉത്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

"ഈത്തപ്പഴം കൊണ്ട് ദൈവം യുഎഇയെയും ഈ മേഖലയെയും അനുഗ്രഹിച്ചിരിക്കുന്നു. ഒരു കാലത്ത് അതുകൊണ്ടാണ് നമ്മുടെ ജനത അതിജീവിച്ചത്. ലോകത്തെ വിശപ്പിനെതിരെ പോരാടാൻ ഈ ഈത്തപ്പഴത്തെ ഉയർന്ന പോഷകമൂല്യമുള്ള ഉൽപ്പന്നമാക്കി മാറ്റാനാണ് തങ്ങൾ ശ്രമിക്കുന്നത്," എന്ന് ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു. ആഗോളതലത്തിൽ മാനുഷിക സേവന രംഗത്ത് യുഎഇയുടെ മറ്റൊരു വലിയ കാൽവെപ്പാകും ഈ പദ്ധതി.