ആക്രമണം ശക്തമാക്കിയെന്ന് റഷ്യ, യുഎസിനോടു കൂടുതൽ ശക്തമായ മിസൈലുകൾ നൽകാൻ ആവശ്യപ്പെട്ട് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

  1. Home
  2. International

ആക്രമണം ശക്തമാക്കിയെന്ന് റഷ്യ, യുഎസിനോടു കൂടുതൽ ശക്തമായ മിസൈലുകൾ നൽകാൻ ആവശ്യപ്പെട്ട് ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

UKRAIN


വടക്കുകിഴക്കൻ പ്രവിശ്യകളിൽ റഷ്യ കയ്യടക്കിയ ചില പ്രദേശങ്ങൾ തിരിച്ചുപിടിച്ച് ഉക്രെയ്ൻ സേന മുന്നേറ്റം തുടരുന്നതിനിടെ, യുഎസിനോടു കൂടുതൽ ശക്തമായ മിസൈലുകൾ നൽകാൻ ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. 305 കിലോമീറ്റർ ദൂരപരിധിയുള്ള ശക്തമായ മിസൈൽ സംവിധാനമാണു ജോ ബൈഡനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്നാൽ ഇക്കാര്യത്തിൽ ബൈഡൻ ഭരണകൂടം അനുകൂല നിലപാടെടുത്തിട്ടില്ല. അതിനിടെ, ഒട്ടേറെ മേഖലകളിൽ ആക്രമണം ശക്തമാക്കിയതായി റഷ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖേർസൻ, മൈകലേവ് ഹർകീവ്, ഡോണെറ്റ്സ്ക് മേഖലകളിലാണു റഷ്യ ആക്രമണം ശക്തമാക്കിയത്.

സാപോറീഷ്യ ആണവനിലയത്തിനു സമീപം ഉക്രെയ്ൻ സേന ഷെല്ലാക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു. ഉക്രെയ്ൻ സേന ഇതു നിഷേധിച്ചു. സാപോറീഷ്യയിൽ നിന്ന് റഷ്യൻ സേന പിന്മാറണമെന്ന് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ) പ്രത്യേക പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.