ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

  1. Home
  2. International

ആറ് ഇന്ത്യൻ കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക

trump


ആറ് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തി. ഇറാനിയൻ പെട്രോളിയം, പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളിൽ വ്യാപാരം നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ആ?ഗോള തലത്തിൽ തന്നെയുള്ള 20 സ്ഥാപനങ്ങൾക്കെതിരായ നടപടിയുടെ ഭാഗമായാണ് ബുധനാഴ്ച യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇന്ത്യൻ കമ്പനികളെയും നിരോധിച്ചത്.

ഇറാനിൽ നിന്ന് എണ്ണയോ പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളോ വാങ്ങുന്ന ഏതൊരു രാജ്യമോ വ്യക്തിയോ യുഎസ് ഉപരോധങ്ങൾക്ക് വിധേയമാകുമെന്നും യുഎസുമായി വ്യാപാരം നടത്തുന്നതിൽ നിന്ന് വിലക്കപ്പെടുമെന്നും യുഎസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇറാനെതിരായ അമേരിക്കയുടെ ഉപരോധം ലംഘിക്കുന്നവർക്കെതിരെ നടത്തുന്ന തുടർച്ചയായ നടപടികളുടെ ഭാ?ഗമാണിത്.

മെഥനോൾ, പോളിയെത്തിലീൻ, ടോലുയിൻ, മറ്റ് പെട്രോകെമിക്കൽ ഡെറിവേറ്റീവുകൾ എന്നിവയിൽ ദശലക്ഷക്കണക്കിന് ഡോളറിന്റെ ഇടപാടുകളാണ് ഇന്ത്യൻ കമ്പനികൾ നടത്തുന്നത്. ഇന്ത്യൻ കമ്പനിയായ ആൽക്കെമിക്കൽ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, 2024 ജനുവരി മുതൽ ഡിസംബർ വരെ 84 മില്യൺ ഡോളറിലധികം ഇറാനിയൻ പെട്രോകെമിക്കൽസ് ഇറക്കുമതി ചെയ്തതായി ആരോപിക്കപ്പെടുന്നു.