ഇറാനിൽ വീണ്ടും യു.എസ് മിസൈലാക്രമണം; നാലുപേർ കൊല്ലപ്പെട്ടു, 50-ലേറെ പേർക്ക് പരിക്ക്

  1. Home
  2. International

ഇറാനിൽ വീണ്ടും യു.എസ് മിസൈലാക്രമണം; നാലുപേർ കൊല്ലപ്പെട്ടു, 50-ലേറെ പേർക്ക് പരിക്ക്

us iran attack


ഇറാനിലെ തുറമുഖ നഗരങ്ങളായ ബന്ദർ അബ്ബാസിലും സിറിക്കിലും വീണ്ടും യു.എസ് മിസൈലാക്രമണം. സിറിക് കൗണ്ടിയിലെ കുഹെസ്തക് നഗരത്തിലുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയുൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സ്ഥിരീകരിച്ചു. വിവാഹാഘോഷത്തിൽ പങ്കെടുത്തവർ സഞ്ചരിച്ചിരുന്ന വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ 50-ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് രണ്ട് ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ഹോർമുസിൽ കടൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനും ജോർദാനിലെ യു.എസ് സൈനിക ക്യാമ്പിന് നേരെ മിസൈലുകൾ അയച്ചതിനുമുള്ള തിരിച്ചടിയാണ് ഈ നടപടിയെന്ന് ട്രംപ് അവകാശപ്പെട്ടു. കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്തതായും ജോർദാനിലേക്ക് വന്ന മിസൈലുകൾ പ്രതിരോധിച്ചതായും അദ്ദേഹം വ്യക്തമാക്കി.