ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

  1. Home
  2. International

ഇറാനുനേരെ വീണ്ടും യുഎസ് ആക്രമണം; വ്യോമപ്രതിരോധ സംവിധാനം തകർത്തു

trump


ഇറാനെതിരെ അമേരിക്ക വീണ്ടും നിയന്ത്രിത സൈനിക ആക്രമണം നടത്തിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇറാനെതിരെ ഒടുവിൽ നടത്തിയ ഈ സൈനിക നടപടിയെ 'ചെറുത്' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

"അവർ നിർമിച്ച ഒരു ചെറിയ വ്യോമപ്രതിരോധ സംവിധാനം അഞ്ചോ പതിനഞ്ചോ മിനിറ്റുകൊണ്ട് ഞങ്ങൾ തകർത്തു"- ട്രംപ് വ്യക്തമാക്കി. ഖ്വേഷം ദ്വീപിലെ സുസ മേഖലയിൽ നിന്നും അതിശക്തമായ രണ്ട് സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി ട്രംപ് രംഗത്തെത്തിയത്.

ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നേരിട്ട തിരിച്ചടിക്കുശേഷം ഇറാനെതിരെ യു.എസ് നടത്തുന്ന ആദ്യ സൈനിക നടപടിയാണിത്. ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഭൂരിഭാഗവും മുൻപുണ്ടായ ഇസ്രയേൽ-ഇറാൻ സംഘർഷങ്ങളിലും സൈനിക ആക്രമണങ്ങളിലും തകർന്നിരുന്നതായി യു.എസ് വിലയിരുത്തിയിരുന്നു. തിങ്കളാഴ്ചയും ഹോർമുസ് കടലിടുക്കിന് സമീപ പ്രദേശങ്ങളിൽ യു.എസ് ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.