യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ വെടിവെപ്പ്; ജനാലകൾ തകർന്നു, ഒരാൾ പിടിയിൽ

  1. Home
  2. International

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വീടിന് നേരെ വെടിവെപ്പ്; ജനാലകൾ തകർന്നു, ഒരാൾ പിടിയിൽ

j d vance


യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ ഒഹായോയിലുള്ള സിൻസിനാറ്റിയിലെ വീടിന് നേരെ വെടിവെപ്പുണ്ടായി. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 12.45-ഓടെയാണ് സംഭവം. അക്രമിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ആക്രമണത്തിൽ വീടിന്റെ നിരവധി ജനാലകൾ തകർന്നിട്ടുണ്ട്. തകർന്ന ജനാലകളുടെ ദൃശ്യങ്ങൾ പ്രാദേശിക മാധ്യമങ്ങളും സോഷ്യൽ മീഡിയയും പുറത്തുവിട്ടു. വെടിവെപ്പ് നടക്കുമ്പോൾ ജെ.ഡി. വാൻസോ കുടുംബമോ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. അക്രമി വീടിനുള്ളിൽ കടന്നിരുന്നോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല.

സംഭവത്തിൽ പോലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. വൈസ് പ്രസിഡന്റിനെയും കുടുംബത്തെയും തന്നെയാണോ അക്രമി ലക്ഷ്യം വെച്ചതെന്ന കാര്യമുൾപ്പെടെയുള്ളവ പോലീസ് പരിശോധിച്ച് വരികയാണ്. യുഎസ് രഹസ്യാന്വേഷണ വിഭാഗവും (Secret Service) വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.