നിശ്ചിത ലെയ്‌നുകൾ മാത്രം ഉപയോഗിക്കുക; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി കു​വൈത്ത് ആഭ്യന്തര മന്ത്രാലയം

  1. Home
  2. International

നിശ്ചിത ലെയ്‌നുകൾ മാത്രം ഉപയോഗിക്കുക; ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി കു​വൈത്ത് ആഭ്യന്തര മന്ത്രാലയം

kuwait


റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിൽ വാഹനമോടിക്കുന്നവരുടെ പങ്ക് ഓർമ്മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. ജംഗ്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും ഇടത്തേക്ക് തിരിയുന്നതിനായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള ലെയ്‌നുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന് അധികൃതർ നിർദ്ദേശിച്ചു. റോഡിലെ അടയാളങ്ങളും വാഹനങ്ങൾ സഞ്ചരിക്കേണ്ട ലെയ്‌നുകളെ സൂചിപ്പിക്കുന്ന അമ്പടയാളങ്ങളും കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയത്തിന്റെ ട്രാഫിക് കാര്യ-പ്രവർത്തന വിഭാഗം വ്യക്തമാക്കി.

അനുവദിക്കാത്ത ലെയ്‌നുകളിൽ നിന്ന് വാഹനം തിരിക്കുന്നത് ഗതാഗത നിയമലംഘനമാണ്. ഇത് റോഡിലെ ഗതാഗതത്തെ തടസ്സപ്പെടുത്തുകയും മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്യുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതിനുമായി ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും നിശ്ചയിക്കപ്പെട്ട ലെയ്‌നുകളിൽത്തന്നെ വാഹനം ഓടിക്കണമെന്നും അധികൃതർ ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.