സലാല റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി; രണ്ട് മരണം
സലാലയിൽ നിന്ന് 400 കിലോമീറ്റർ അകലെ ഹൈമക്കടുത്ത് മക്ഷനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് കത്തി. ഒരു ട്രക്കും ഒരു ഫോർ വീൽ വാഹനവുമാണ് അപകടത്തിൽപെട്ടത്. അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ ഹൈമ ആശുപത്രിയിലാണുള്ളത്.
