വിജ്ഞാന കേരളം പദ്ധതി പ്രവാസികളിലേക്ക്; ഡോ. തോമസ് ഐസക് യുഎഇയിൽ

  1. Home
  2. International

വിജ്ഞാന കേരളം പദ്ധതി പ്രവാസികളിലേക്ക്; ഡോ. തോമസ് ഐസക് യുഎഇയിൽ

issac


ഒരു വർഷം കൊണ്ട് അഞ്ചു ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ഉദ്ദേശ്യത്തിൽ കേരള സർക്കാരിന്റെ 'വിജ്ഞാന കേരളം പദ്ധതി' യെ പ്രവാസി മലയാളികൾക്കിടയിൽ പരിചയപ്പെടുത്തുവാനായി ഡോ. തോമസ് ഐസക് നേതൃത്വത്തിലുള്ള സംഘം യുഎഇ യിൽ എത്തുന്നു.

തിരികെ വരുന്ന പ്രവാസികൾക്ക് തൊഴിൽ നൽകുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ അടങ്ങിയ പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനായി മാസ് ഷാർജ ഈ മാസം 29 ന് വൈകീട്ട് 5 മണിക്ക് ഷാർജ ലുലു സെൻട്രൽ മാളിൽ ഒരു സെമിനാർ സംഘടിപ്പിക്കും. ഡോ. തോമസ് ഐസക്, ഡോ. വി.പി ഉണ്ണികൃഷ്ണൻ, ഡോ. സരിൻ, ഡോ. എം.എ സിദ്ദീഖ് എന്നിവർ സെമിനാറിൽ പ്രസംഗിക്കും.

മുഴുവൻ പ്രവാസികളെയും സ്വാഗതം ചെയ്യുന്നതായി മാസിന്റെ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 055 - 8466186 എന്ന നമ്പറിൽ ബന്ധപ്പെടാം.