അബുദാബിയിലെ പ്രമുഖ മ്യൂസിയങ്ങൾ സൗജന്യമായി സന്ദർശിക്കാം

  1. Home
  2. International

അബുദാബിയിലെ പ്രമുഖ മ്യൂസിയങ്ങൾ സൗജന്യമായി സന്ദർശിക്കാം

image


അബുദാബിയിലെ പ്രമുഖ മ്യൂസിയങ്ങളും സാംസ്‌കാരിക കേന്ദ്രങ്ങളും സൗജന്യമായി സന്ദർശിക്കാൻ ഇതാ ഒരു അവസരം.അന്താരാഷ്ട്ര മ്യൂസിയം ദിനാചരണത്തിന്റെ ഭാഗമായി മേയ് 16 മുതൽ 18 വരെ സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുകയാണ് യുഎഇ. ലൂവ്ര് അബുദാബി, സായിദ് നാഷണൽ മ്യൂസിയം, നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, അൽ ഐൻ മ്യൂസിയം തുടങ്ങിയ പ്രമുഖ മ്യൂസിയങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലുമാണ് ഫ്രീ എൻട്രി ലഭിക്കുക.സന്ദർശകർക്കായി വർക്ക്‌ഷോപ്പുകൾ, ഗൈഡഡ് ടൂറുകൾ, കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികൾ എന്നിവയും അന്നേദിവസം അവിടെ ഒരുക്കും.ഭിന്നിച്ചുനിൽക്കുന്ന ലോകത്തെ ഒന്നിപ്പിക്കുന്ന മ്യൂസിയങ്ങൾ’ എന്ന പ്രമേയത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.