സന്ദർശന വിസ അബ്ഷിർ വഴി നീട്ടാം; സേവനം ലഭ്യമാക്കി സൗദി ജവാസത്

  1. Home
  2. International

സന്ദർശന വിസ അബ്ഷിർ വഴി നീട്ടാം; സേവനം ലഭ്യമാക്കി സൗദി ജവാസത്

absher


സിംഗിൾ, മൾട്ടിപ്പിൾ വിസിറ്റ് വിസകളുടെ കാലാവധി നീട്ടുന്നതിനുള്ള സേവനം ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ അബ്ഷിർ (Absher) വഴി ലഭ്യമാക്കിയതായി സൗദി പാസ്‌പോർട്ട് ജനറൽ ഡയറക്ടറേറ്റ് (ജവാസത്). പൗരന്മാർക്കും പ്രവാസികൾക്കും ജവാസത് ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ഓൺലൈനായി നടപടികൾ പൂർത്തിയാക്കാൻ ഈ സൗകര്യം വഴി സാധിക്കും.

വിസ സ്‌പോൺസറുടെ അബ്ഷിർ അക്കൗണ്ട് മുഖേനയാണ് സേവനം പ്രയോജനപ്പെടുത്തേണ്ടത്. വിസ നീട്ടുന്നതിനായി സന്ദർശകന്റെ പേരിൽ അടയ്ക്കാത്ത ട്രാഫിക് പിഴകൾ ഉണ്ടാകരുത്, പ്രാബല്യമുള്ള പാസ്‌പോർട്ടും മെഡിക്കൽ ഇൻഷുറൻസും ഉണ്ടായിരിക്കണം, കൂടാതെ വിസ ഫീസ് പൂർണ്ണമായി അടച്ചിരിക്കണം തുടങ്ങിയ പ്രധാന ഉപാധികൾ പാലിക്കേണ്ടതുണ്ട്.

അപേക്ഷിക്കുന്ന സമയത്ത് സന്ദർശകൻ സൗദിക്കുള്ളിൽ തന്നെയുണ്ടായിരിക്കണം. വിസ കാലാവധി തീരാൻ ഏഴ് ദിവസവും അതിൽ കുറവും ബാക്കിയുള്ളപ്പോഴോ, അല്ലെങ്കിൽ കാലാവധി കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിലോ അപേക്ഷ നൽകാം. അബ്ഷിറിലെ 'മൈ സർവീസസ്' വിഭാഗത്തിലെ 'പാസ്‌പോർട്ട്' ടാബിൽ നിന്ന് 'വിസിറ്റേഴ്‌സ് സർവീസസ്' വഴിയാണ് നടപടികൾ പൂർത്തിയാക്കേണ്ടതെന്നും അധികൃതർ അറിയിച്ചു.