സന്ദർശന വിസ ഇനി റസിഡൻസി വിസയാക്കാം; താമസ നിയമത്തിൽ ഭേദഗതി
വിദേശികളുടെ താമസ നിയമവുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് കുവൈറ്റ്. പുതിയ ഭേദഗതിപ്രകാരം, ഇനി മുതൽ സന്ദർശന വിസയെ സാധാരണ റസിഡൻസി വിസയിലേക്ക് മാറ്റാം. ഇതോടെ സന്ദർശന വിസയിൽ രാജ്യത്തെത്തുന്നവർക്ക് തൊഴിൽ വിസയിലേക്കും, കുടുംബ വിസയിലേക്കും ഇതോടെ സന്ദർശകർക്ക് മാറാനാകും. സന്ദർശന വിസയിൽ നിന്നുള്ള മാറ്റത്തിന് 150 ദിനാർ ഫീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
റെസിഡൻസ് നിയമ ചട്ടങ്ങൾ സംബന്ധിച്ച 2025-ലെ മന്ത്രിതല ഉത്തരവിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്താണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. സർക്കാറിൻ്റെ ഔദ്യോഗിക ഗസറ്റായ 'കുവൈത്ത്' അൽ-യൗമി'ൽ ഇത് പ്രസിദ്ധീകരിച്ചതായി അറബ് ടൈംസ് റിപ്പോർട്ടു ചെയ്തു.
ബന്ധപ്പെട്ടവർക്ക് അവരവരുടെ അധികാരപരിധിയിൽ ഈ തീരുമാനം നടപ്പിലാക്കാൻ നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഈ ഭേദഗതി പ്രാബല്യത്തിൽ വരും. വിസമാറ്റ നടപടിക്രമങ്ങൾ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ വൈകാതെ വ്യക്തമാകും.
