കുവൈത്ത് യാത്രക്കാർക്ക് മുന്നറിയിപ്പ്: 3,000 ദീനാറിന് മുകളിൽ പണമുണ്ടെങ്കിൽ കസ്റ്റംസിൽ ഡിക്ലയർ ചെയ്യണം

  1. Home
  2. International

കുവൈത്ത് യാത്രക്കാർക്ക് മുന്നറിയിപ്പ്: 3,000 ദീനാറിന് മുകളിൽ പണമുണ്ടെങ്കിൽ കസ്റ്റംസിൽ ഡിക്ലയർ ചെയ്യണം

airport


കുവൈത്തിലേക്ക് പ്രവേശിക്കുകയോ രാജ്യം വിടുകയോ ചെയ്യുന്ന യാത്രക്കാരുടെ കൈവശം 3,000 കുവൈത്തി ദീനാറോ അതിന് തുല്യമായ വിദേശ കറൻസികളോ അതിൽ കൂടുതലോ ഉണ്ടെങ്കിൽ വിവരം നിർബന്ധമായും കസ്റ്റംസിൽ ഡിക്ലയർ ചെയ്യണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു.

നിയമം പാലിക്കാത്ത യാത്രക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാർക്ക് കസ്റ്റംസിന്റെ ഔദ്യോഗിക വെബ്‌‌സൈറ്റ് വഴിയോ 'സഹൽ' (Sahel) ആപ്ലിക്കേഷൻ മുഖേനയോ കൈവശമുള്ള പണത്തിന്റെ വിവരങ്ങൾ മുൻകൂട്ടി ഡിക്ലയർ ചെയ്യാവുന്നതാണ്.