മാലിന്യം സുരക്ഷിതമായി നിക്ഷേപിക്കണം; ശുചീകരണ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശവുമായി വടക്കൻ ബാത്തിന ഗവർണറേറ്റ്

  1. Home
  2. International

മാലിന്യം സുരക്ഷിതമായി നിക്ഷേപിക്കണം; ശുചീകരണ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നിർദേശവുമായി വടക്കൻ ബാത്തിന ഗവർണറേറ്റ്

muscat


ഗാർഹിക മാലിന്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കണമെന്ന് പൊതുജനങ്ങൾക്ക് കശന നിർദേശം നൽകി ഒമാനിലെ വടക്കൻ ബാത്തിന ഗവർണറേറ്റ്. മാലിന്യശേഖരണത്തിൽ ഏർപ്പെടുന്ന മുനിസിപ്പൽ ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓർമ്മപ്പെടുത്തൽ.

വീടുകളിൽ നിന്നും മാലിന്യങ്ങൾ നിക്ഷേപിക്കുമ്പോൾ ജീവനക്കാർക്ക് പരിക്കേൽക്കാൻ ഇടയാക്കുന്ന വസ്തുക്കൾ പ്രത്യേകം സൂക്ഷിക്കണമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. മൂർച്ചയുള്ള വസ്തുക്കൾ, പൊട്ടിയ ഗ്ലാസ് കഷണങ്ങൾ, മറ്റ് അപകടകരമായ മാലിന്യങ്ങൾ എന്നിവ കട്ടിയുള്ള വസ്തുക്കളിൽ സുരക്ഷിതമായി പൊതിഞ്ഞ് മാത്രമേ നിക്ഷേപിക്കാവൂ. മാലിന്യശേഖരണ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കാനും ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും പൊതുജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന് ഗവർണറേറ്റ് അഭ്യർത്ഥിച്ചു.