വെസ്റ്റ് ഏഷ്യ കപ്പ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ഫുജൈറയിൽ

  1. Home
  2. International

വെസ്റ്റ് ഏഷ്യ കപ്പ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് ഫുജൈറയിൽ

image


വെസ്റ്റ് ഏഷ്യ കപ്പ് അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പ് യുഎഇയിലെ ഫുജൈറയിൽ നടക്കും. വെസ്റ്റ് ഏഷ്യ ആർച്ചറി ഫെഡറേഷൻ ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചു. ഒക്ടോബർ പതിനഞ്ച് മുതൽ ഇരുപത്തിരണ്ട് വരെ നടക്കുന്ന മത്സരങ്ങളിൽ മേഖലയിലെ വിവിധ രാജ്യങ്ങളുടെ ദേശീയ ടീമുകൾ പങ്കെടുക്കും. യുവാക്കളും മുതിർന്നവരും ഉൾപ്പെടുന്ന വിധത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

പുരുഷ-വനിതാ വിഭാഗങ്ങളിലായി അണ്ടർ-18, അണ്ടർ-21, സീനിയർ കാറ്റഗറികളിലാണ് മത്സരങ്ങൾ നടക്കുക. റിക്കർവ്, കോമ്പൗണ്ട് ബില്ല് ഇനങ്ങളിലാണ് താരങ്ങൾ മാറ്റുരയ്ക്കുക.
ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ഘട്ട മത്സരങ്ങൾക്ക് മുന്നോടിയായി ടീമുകളെ സജ്ജമാക്കുക,ആർച്ചറി കായിക ഇനത്തിന്റെ സാങ്കേതിക നിലവാരം രാജ്യാന്തര തലത്തിലേക്ക് ഉയർത്തുക എന്നിവയാണ് ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത്.