പശ്ചിമേഷ്യൻ സംഘർഷം: നെടുമ്പാശ്ശേരിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

  1. Home
  2. International

പശ്ചിമേഷ്യൻ സംഘർഷം: നെടുമ്പാശ്ശേരിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

air india express


പശ്ചിമേഷ്യയിൽ സംഘർഷ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശ്ശേരിയിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി. 122 യാത്രക്കാരുമായി പുറപ്പെടാനിരുന്ന വിമാനമാണ് അവസാന നിമിഷം സർവീസ് റദ്ദാക്കിയത്. യാത്രക്കാർ വിമാനത്തിൽ കയറാനുള്ള നടപടികൾ പുരോഗമിക്കവെയാണ് റദ്ദാക്കൽ അറിയിച്ചത്.വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി പാർപ്പിച്ചു. പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് സർവീസ് നിർത്തിവെച്ചതെന്നാണ് വിവരം.അതേസമയം, കുവൈത്തിൽ നടന്ന ഇറാൻ ആക്രമണത്തിൽ ഒരാൾ മരിച്ചതായും 56 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ മൂന്ന് ഇന്ത്യക്കാരുമുണ്ട്. കുവൈത്തിൽ നയതന്ത്ര മിഷൻ ഓഫീസുകളും ആക്രമിക്കപ്പെട്ടു. കുവൈറ്റ് വിമാനത്താവളത്തിന്റെ ടെർമിനൽ വണ്ണിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ നിർത്തിവെച്ചിരുന്നു.