പശ്ചിമബംഗാൾ വിജയം; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്
പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ചരിത്ര വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ബംഗാളിൽ മമത ബാനർജിയുടെ 15 വർഷം നീണ്ട ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് ബിജെപി ആദ്യമായി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് വൈറ്റ് ഹൗസിൽ നിന്നുള്ള ഈ സന്ദേശം പുറത്തുവന്നത്.
ഇതൊരു ചരിത്രപരവും നിർണ്ണായകവുമായ ഫലമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. ഇന്ത്യക്ക് നരേന്ദ്ര മോദിയെപ്പോലെ ഒരു നേതാവിനെ ലഭിച്ചത് വലിയ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം ഇരുവരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലും പ്രധാനമന്ത്രിയോടുള്ള തന്റെ മതിപ്പ് ട്രംപ് പ്രകടിപ്പിച്ചിരുന്നു. നിലവിലെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായിയാണ് ഈ സന്ദേശം ഔദ്യോഗികമായി പങ്കുവെച്ചത്.
