പശ്ചിമേഷൻ സംഘർഷം; മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

  1. Home
  2. International

പശ്ചിമേഷൻ സംഘർഷം; മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

EXam


പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷസാഹചര്യത്തെ തുടർന്ന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു.സിബിഎസ്ഇ പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു. മാർച്ച് 5,6 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ നടത്താനിരുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷകൾ ആണ് മാറ്റിയത്.

ഇതു സംബന്ധിച്ച സർക്കുലർ സിബിഎസ്ഇ ഇന്ത്യൻ സ്‌കൂളുകൾക്കും അതാത് രാജ്യങ്ങളിലെ എംബസികൾക്കും അയച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

മാർച്ച് രണ്ട്, തിങ്കളാഴ്ച്ച നടക്കേണ്ടിയിരുന്ന സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ ബോർഡ് പരീക്ഷകൾ നേരത്തെ മാറ്റിവെച്ചിരുന്നു.അഞ്ചാം തിയതിയിലെ എസ്എസ്എൽസി പരീക്ഷയും അഞ്ച്, ആറ്, ഏഴ് തിയതികളിലെ പ്ലസ്ട പരീക്ഷകളും കഴിഞ്ഞ ദിവസം മാറ്റിവെച്ചിട്ടുണ്ട്