രാജ്യാന്തര നിയമം അനുവദിക്കുന്ന എവിടെയും വിമാനം പറത്തും: റഷ്യക്കെതിരെ യുഎസ് മുന്നറിയിപ്പ്

  1. Home
  2. International

രാജ്യാന്തര നിയമം അനുവദിക്കുന്ന എവിടെയും വിമാനം പറത്തും: റഷ്യക്കെതിരെ യുഎസ് മുന്നറിയിപ്പ്

us


രാജ്യാന്തര നിയമം അനുവദിക്കുന്ന എല്ലായിടങ്ങളിലും  വിമാനങ്ങൾ പറക്കുമെന്ന് യുഎസ് ഡിഫൻസ് സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. റഷ്യ മുൻകരുതലോടെ പ്രവർത്തിക്കണമെന്നും ഓസ്റ്റിൻ മുന്നറിയിപ്പ് നൽകി. റഷ്യൻ പ്രതിരോധ മന്ത്രി സെർഗെയ് ഷൊയ്ഗുവുമായി ഫോണിൽ സംസാരിച്ചശേഷമാണ് ഓസ്റ്റിൻ പ്രസ്താവന നടത്തിയത്.

കരിങ്കടലിനു മുകളിൽ റഷ്യയുടെ സുഖോയ് വിമാനം യുഎസിന്റെ എംക്യു-9 റീപ്പർ ഡ്രോണിനെ ഇടിച്ച് കടലിൽ വീഴ്ത്തിയിരുന്നു. ഈ സംഭവത്തെ റഷ്യയുടെ വീണ്ടുവിചാരമില്ലാത്ത നടപടിയായി യുഎസ് വിശേഷിപ്പിക്കുന്നു. എന്നാൽ മേഖലയിൽ ശത്രുവിമാനങ്ങൾ അയയ്ക്കുകയാണ് യുഎസ് ചെയ്യുന്നതെന്നു റഷ്യ ആരോപിക്കുന്നു. എംക്യു-9 ഡ്രോൺ രാജ്യാന്തര വ്യോമാതിർത്തിയിൽ പതിവ് ഓപ്പറേഷൻ നടത്തുന്നതിനിടെ റഷ്യൻ വിമാനം തടഞ്ഞുനിർത്തി ഇടിക്കുകയായിരുന്നു എന്നാണ് അമേരിക്കയുടെ വാദം. എന്നാൽ റഷ്യ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്.