വിമാനത്തിൽവച്ച് സെക്സ് ടോയ്സിൻറെ വൈബ്രേറ്റർ മുഴങ്ങി; അമേരിക്കൻ മോഡലിനെ യാത്ര ചെയ്യാൻ അനുവദിച്ചില്ല

  1. Home
  2. International

വിമാനത്തിൽവച്ച് സെക്സ് ടോയ്സിൻറെ വൈബ്രേറ്റർ മുഴങ്ങി; അമേരിക്കൻ മോഡലിനെ യാത്ര ചെയ്യാൻ അനുവദിച്ചില്ല

us


സെക്‌സ് ടോയ്‌സുമായി വിമാനത്തിൽ കയറിയ മോഡലും ഇൻഫ്‌ലുവൻസറുമായ യുവതിയെ യാത്ര ചെയ്യാൻ അനുവദിച്ചില്ല. 23കാരിയായ അമാൻഡ ഡയസ് റോജസിനെയാണ് വിമാനത്തിൽനിന്ന് ഇറക്കിവിട്ടത്. സ്യൂട്ട്കേസിൽ സൂക്ഷിച്ചിരുന്ന സെക്സ് ടോയ്‌സിൽനിന്ന് വൈബ്രേറ്റർ മുഴങ്ങാൻ തുടങ്ങിയതോടെ മോഡലിനോടു വിമാനം വിട്ടിറങ്ങാൻ വിമാനജീവനക്കാരി ആവശ്യപ്പെടുകയായിരുന്നു.

രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള താരമാണ് അമാൻഡ. സംഭവത്തിൻറെ വീഡിയോ ടിക് ടിക് (ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതാണ്)  ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയിൽ അമാൻഡയുടെ സ്യൂട്ട്‌കേസിൽനിന്ന് വൈബ്രേറ്റർ മുഴങ്ങുന്നതു കേൾക്കാം. തുടർന്ന് സ്യൂട്ട്‌കേസ് തുറക്കുമ്പോൾ ധാരാളം സെക്സ് ടോയ്സുകൾ കാണാം. ഇതുകണ്ട് എയർലൈൻ സ്റ്റാഫിൻറെ അടക്കിപ്പിടിച്ചുള്ള ചിരിയാണ് ദൃശ്യങ്ങളിലെ ഹൈലൈറ്റ്. അമാൻഡ വൈബ്രേറ്റർ സ്വിച്ച് ഓഫ് ചെയ്യുന്നതോടെ വീഡിയോ അവസാനിക്കുന്നു.

ചിരിയുടെ മാലപ്പടക്കം പൊട്ടുന്ന കമൻറുകളുമായാണ് വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തത്. അവശ്യ സാധനങ്ങൾ പാക്ക് ചെയ്യാൻ അവൾ മറന്നില്ല, അടുത്ത തവണ പറക്കുന്നതിനു മുമ്പ് സെക്സ് ടോയ്സിൽനിന്ന് ബാറ്ററികൾ പുറത്തെടുക്കൂ തുടങ്ങിയ കമൻറുകളാണ് വീഡിയോയ്ക്കു ലഭിച്ചത്.

ഫ്‌ലൈറ്റുകളിൽ ചെക്ക് ചെയ്ത ബാഗുകളിൽ ഇലക്ട്രോണിക് സെക്സ് കളിപ്പാട്ടങ്ങൾ കൊണ്ടുപോകാൻ അമേരിക്കയിൽ അനുവദിക്കുന്നുണ്ടെന്നുള്ളതു ശ്രദ്ധേയമാണ്. അതേസമയം, അമാൻഡ അങ്ങനെ ചെയ്തിരുന്നില്ല.