'എന്നെ സഹിക്കാൻ കഴിയുന്നില്ല';സ്വയം വിവാഹം ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിവാഹമോചനം

  1. Home
  2. International

'എന്നെ സഹിക്കാൻ കഴിയുന്നില്ല';സ്വയം വിവാഹം ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിവാഹമോചനം

bride


സ്വയം വിവാഹം ചെയ്ത് 24 മണിക്കൂറിനുള്ളിൽ വിവാഹമോചനവും നേടിയിരിക്കുകയാണ് ഒരു പെൺകുട്ടി. 25-കാരിയായ സോഫി മോർ ഫെബ്രുവരി 20-നാണ് സ്വയം വിവാഹം ചെയ്തതായി സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പ്രഖ്യാപിച്ചത്. വെള്ള ഗൗണിലുള്ള സെൽഫി ചിത്രങ്ങളും വിവാഹത്തിന് സ്വന്തമായി നിർമിച്ച കേക്കും സോഫി പോസ്റ്റ് ചെയ്തു. 'എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമാണ്. സ്വയം വിവാഹം കഴിക്കുന്നതിനായി ഞാൻ ഒരു വിവാഹ വസ്ത്രം വാങ്ങി.' എന്ന കുറിപ്പും അവർ പങ്കുവെച്ചു.

നിമിഷങ്ങൾക്കകം ഈ ട്വീറ്റ് വൈറലായി. ചിത്രത്തിന് താഴെ നിരവധി കമന്റുകളും വന്നു. ഈ പെൺകുട്ടിക്ക് ഭ്രാന്താണോ എന്നും ആദ്യം ഒരു ജോലി നേടാൻ ശ്രമിക്കൂ എന്നുമെല്ലാം ആളുകൾ കമന്റ് ചെയ്തു.

ഇതിന് പിന്നാലെ അടുത്ത ട്വീറ്റുമെത്തി. താൻ വിവാഹമോചനം നേടുന്നു എന്നായിരുന്നു സോഫി അതിൽ എഴുതിയിരുന്നത്. വിവാഹം കഴിഞ്ഞ് 24 മണിക്കൂർ പോലും പൂർത്തിയാകുന്നതിന് മുമ്പായിരുന്നു ഈ തീരുമാനം.

ഇത് തമാശയല്ലെന്നും സ്വയം വിവാഹിതയാകാനും വിവാഹമോചനം നേടാനും ആലോചിച്ചെടുത്ത തീരുമാനമാണെന്നും സോഫി വ്യക്തമാക്കി. ഒരു ദിവസം പോലും തനിക്ക് തന്നെത്തന്നെ സഹിക്കാൻ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണ് വിവാഹമോചനത്തിൽ എത്തിയതെന്നും സോഫി പറയുന്നു.