2023ഓടെ ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക്

  1. Home
  2. International

2023ഓടെ ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക്

wb


2023ല്‍ ലോകം സാമ്പത്തികമാന്ദ്യത്തെ അഭിമുഖീകരിക്കുമെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. പണപ്പെരുപ്പം ലഘൂകരിക്കുന്നതിന് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും വിതരണ തടസങ്ങള്‍ നീക്കാനും ലോകബാങ്ക് ആവശ്യപ്പെട്ടു. ഇതിനോടകം തന്നെ ആഗോള മാന്ദ്യത്തിന്റെ നിരവധി സൂചകങ്ങള്‍ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. 1970ന് ശേഷം ആഗോള സമ്പദ് വ്യവസ്ഥ ഇപ്പോള്‍ ഏറ്റവും വലിയ മാന്ദ്യം നേരിട്ടുതുടങ്ങിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആഗോള വളര്‍ച്ച കുത്തനെ കുറയുന്നു. കൂടുതല്‍ രാജ്യങ്ങള്‍ മാന്ദ്യത്തിലേക്ക് വീഴുമ്പോള്‍ ഇതിന്റെ ആഘാതം കൂടുതലായിരിക്കും. വികസ്വര സമ്പദ്വ്യവസ്ഥകളിലും വിപണിയിലും ഈ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അതാണ് തന്റെ ആശങ്കയെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് പറഞ്ഞു.

യുഎസില്‍ നിന്ന് യൂറോപ്പിലേക്കും ഇന്ത്യയിലേക്കും രാജ്യങ്ങള്‍ വായ്പാ നിരക്കുകള്‍ വലിയതോതില്‍ ഉയര്‍ത്തുകയാണ്. പണത്തിന്റെ കുറഞ്ഞ വിതരണം തടയാനാണ് ഇത് ലക്ഷ്യമിടുന്നത്.

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ റീടെയില്‍ പണപ്പെരുപ്പം ആഗസ്റ്റ് മാസത്തില്‍ 7 ശതമാനമായി ഉയര്‍ന്നു. ജൂലൈയില്‍ ഇത് 6.71 ശതമാനമായിരുന്നു