സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം; നിയമം ലംഘിച്ചാൽ 400 ദിർഹം പിഴയുമായി ദുബായ് പോലീസ്

  1. Home
  2. International

സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാം; നിയമം ലംഘിച്ചാൽ 400 ദിർഹം പിഴയുമായി ദുബായ് പോലീസ്

dubai police


നിരത്തുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനുമായി നഗരവ്യാപക ബോധവൽക്കരണ ക്യാമ്പയിനുമായി ദുബായ് പോലീസ്. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പോലീസ് സ്റ്റേഷൻസും ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കും സംയുക്തമായാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കാൽനടയാത്രക്കാരെയും വാഹനമോടിക്കുന്നവരെയും ഗതാഗത നിയമങ്ങൾ, നിശ്ചിത ക്രോസിംഗ് പോയിന്റുകൾ, ട്രാഫിക് സിഗ്നലുകൾ എന്നിവ പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

സീബ്ര ക്രോസിംഗുകൾ അല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടക്കുന്നവർക്കും ട്രാഫിക് സിഗ്നലുകൾ ലംഘിക്കുന്നവർക്കും 400 ദിർഹം (ഏകദേശം 9,000-ത്തോളം ഇന്ത്യൻ രൂപ) പിഴ ചുമത്തുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. നിശ്ചിത ക്രോസിംഗുകൾ മാത്രം ഉപയോഗിക്കുന്നതും റോഡ് മുറിച്ചുകടക്കുമ്പോൾ ജാഗ്രത പാലിക്കുന്നതും അപകടങ്ങൾ ഒഴിവാക്കാനും ജീവൻ സംരക്ഷിക്കാനും അത്യാവശ്യമാണെന്ന് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പോലീസ് സ്റ്റേഷൻസ് ഡയറക്ടർ ബ്രിഗേഡിയർ മജീദ് സുൽത്താൻ അൽ സുവൈദി വ്യക്തമാക്കി.