ബഹ്‌റൈനിൽ യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ് പുതിയ തൊഴിൽ, നിയമകാര്യ മന്ത്രി

  1. Home
  2. International

ബഹ്‌റൈനിൽ യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫ് പുതിയ തൊഴിൽ, നിയമകാര്യ മന്ത്രി


ബഹ്‌റൈനിൽ യൂസഫ് ബിൻ അബ്ദുൽഹുസൈൻ ഖലഫിനെ തൊഴിൽ മന്ത്രിയായും നിയമകാര്യ മന്ത്രിയായും നിയമിച്ചു കൊണ്ട് ഹമദ് രാജാവ് റോയൽ ഉത്തരവ് പുറപ്പെടുവിച്ചു. മന്ത്രിസഭയിൽ സുപ്രധാനമായ പുനഃസംഘടന നടത്തിയതിൻ്റെ ഭാഗമായാണ് ഈ നിയമനം.

പ്രധാനമന്ത്രി സമർപ്പിച്ച നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് രാജകീയ ഉത്തരവ് പുറപ്പെടുവിച്ചത്. നിലവിലെ തൊഴിൽ മന്ത്രിയായിരുന്ന ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ സർവീസിൽ നിന്ന് വിരമിച്ചതിനെ തുടർന്നാണ് ഈ സ്ഥാനമാറ്റം.