ജനവാസ മേഖലകളിൽ ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

  1. Home
  2. International

ജനവാസ മേഖലകളിൽ ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

OMAN


ജനവാസ മേഖലകളിൽ വലിയ ട്രക്കുകളും നിർമാണ യന്ത്രങ്ങളും പാർക്ക് ചെയ്യുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. ഇത്തരം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കുട്ടികളുടെയും കാൽനടയാത്രക്കാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനൊപ്പം ശബ്ദമലിനീകരണത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ എമർജൻസി വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്കും ഇത് തടസ്സം സൃഷ്ടിക്കുന്നു.

ഭാരമേറിയ വാഹനങ്ങളുടെ നിരന്തര ഉപയോഗം റസിഡൻഷ്യൽ മേഖലകളിലെ റോഡുകൾക്കും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കും ഗുരുതരമായ കേടുപാടുകൾ വരുത്തുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി ഡ്രൈവർമാരും വാഹന ഉടമകളും നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് മുനിസിപ്പാലിറ്റി അഭ്യർഥിച്ചു.

നിയമം ലംഘിച്ച് ജനവാസ മേഖലകളിൽ ട്രക്കുകളും ഹെവി യന്ത്രങ്ങളും നിർത്തിയിടുന്നവർക്കെതിരെ വരും ദിവസങ്ങളിൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.