ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ ഒറ്റ ക്യാൻവാസിൽ, പ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ

  1. Home
  2. Kerala

ഗണപതിയുടെ പതിനായിരം രേഖാചിത്രങ്ങൾ ഒറ്റ ക്യാൻവാസിൽ, പ്രദർശനം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ

ganapathi


ഒരു ക്യാൻവാസിൽ വരച്ച പതിനായിരം ഗണപതി ചിത്രങ്ങളുടെ പ്രദർശനം ഫെബ്രുവരി നാല് മുതൽ 13 വരെ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. . തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മയാണ് പ്രദർശനത്തിന്റെ  ഉദ്ഘാടകൻ. വാസ്തു വിദ്യാ ഗുരുകുലം ചെയർമാൻ പദ്മശ്രീ ഡോ. ജി. ശങ്കർ, തൃശൂർ അമല ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. രാമൻകുട്ടി, ഇൻഡസ് മീഡിയ ചീഫ് എഡിറ്റർ . ഇന്ദുകുമാർ, നിലമേൽ എക്സ്പോർട്സ് സി.ഇ.ഒ. ശ്രീ സുരേഷ് നിലമേൽ, കോസ്റ്റ്ഫോർഡ് ചീഫ് ആർകിടെക്റ്റ് ആൻ്റ് ജോയിൻ്റ് ഡയറക്ടർ  ശ്രീ സാജൻ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. 

 മണിലാൽ ശബരിമലയാണ് ചിത്രങ്ങൾ വരച്ചത്. 27 ദിവസങ്ങൾ കൊണ്ടാണ് മണിലാൽ ശബരിമല അപൂർവ്വ ചിത്രം പൂർത്തിയാക്കിയത്.  വിവിധ ഭാവങ്ങളിലുള്ള പതിനായിരം ഗണപതി ചിത്രങ്ങളാണ് ക്യാൻവാസിലുള്ളത്.  മൈക്രോൺ പേന ഉപയോഗിച്ചാണ് രേഖാചിത്രങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.  തെറ്റിയാൽ ഇത് വീണ്ടും മായ്ച്ച് വരക്കുക സാധ്യമല്ല. 

രേഖാചിത്രങ്ങൾ നേരത്തെ തന്നെ ലോകറെക്കോർഡിൽ ഇടം പിടിച്ചിരുന്നു. യു.ആർ.എഫ്. വേൾഡ് റെക്കോഡ് ഓർഗനൈസേഷനാണ്  പരിശോധനകൾക്ക് ശേഷം റെക്കോർഡ് നൽകിയത്. 2024ൽ തിരുവനന്തപുരത്ത് നടന്ന  പരിപാടിയിൽ  മുൻ ഗവർണ്ണർ ആരീഫ് മുഹമ്മദ് ഖാനാണ് റെക്കോർഡ് സമ്മാനിച്ചത്. അതോടൊപ്പം 17 അടി - 4 അടി വിസ്തീർണ്ണമുള്ള ക്യാൻവാസിൽ നാലായിരത്തി അഞ്ഞൂറു ഗണപതിയുടെ പെയിന്റിംഗ്  ആലേഖനം ചെയ്തതിനുള്ള റെക്കോർഡിനും മണിലാൽ അർഹനായിട്ടുണ്ട്.