പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ 107 ഗ്രാം സ്വർണം തിരികെ ലഭിച്ചു

  1. Home
  2. Kerala

പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ 107 ഗ്രാം സ്വർണം തിരികെ ലഭിച്ചു

padmanabhaswamy temple


തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നായി കാണാതായ 107 ഗ്രാം സ്വർണം തിരിച്ചുകിട്ടി. ബോംബ് സ്‌ക്വാഡും പൊലീസും ചേർന്ന് നടത്തിയ തിരച്ചിലിൽ, ക്ഷേത്രത്തിനകത്തുള്ള മണൽപ്പരപ്പിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. അതീവ സുരക്ഷയുള്ള സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം എങ്ങനെ മണൽപ്പരപ്പിലെത്തിയെന്നതിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്.

അതേ സമയം ഏതെങ്കിലും തരത്തിലുള്ള വിഭാഗീയ പ്രവർത്തനം മൂലം ഇത് ആരെങ്കിലും മാറ്റി വെച്ചതാണോ എന്ന സംശയവും പൊലീസിനുണ്ട്. ആ സാഹചര്യത്തിലാണ് ക്ഷേത്രത്തിനകത്ത് പരിശോധന നടത്തുന്നത്. ശ്രീകോവിൽ സ്വർണം പൂശാനാണ് സ്വർണം സൂക്ഷിച്ചിരുന്നത്. ഇത് എടുക്കുമ്പോഴും തിരിച്ചു വെക്കുമ്പോഴും കൃത്യമായി തൂക്കം രേഖപ്പെടുത്താറുണ്ട്. അത് കൃത്യമായി ചെയ്തിട്ടുണ്ടോ എന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.