108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി

  1. Home
  2. Kerala

108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി

image


108 ആംബുലൻസ് ജീവനക്കാരുടെ സമരം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികളുടെ ജീവൻവെച്ച് പന്താടാൻ സർക്കാർ ആരെയും അനുവദിക്കില്ലെന്നും അക്കാര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു .അടിയന്തര ആരോഗ്യസേവനം തടസ്സപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഈ മാസം 17 മുതൽ സമരം നടത്തുമെന്ന് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചിട്ടുണ്ട്. സർവീസ് തടസ്സപ്പെടുത്തുകയോ തടയുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാൽ എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കത്ത് നൽകിയിരുന്നു.സംസ്ഥാനത്തെ 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ആരോഗ്യസേവനമായ 108 ആംബുലൻസ് സർവീസ് തടസ്സപ്പെടുന്നത് രോഗികളുടെ ജീവന് തന്നെ ഗുരുതരമായ ഭീഷണിയാകുമെന്നതിനാൽ സമരം അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് സർക്കാർ.