എറണാകുളത്ത് 110 ഗ്രാം എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ
എറണാകുളം ചേരാനല്ലൂർ അമൃത നഗറിൽ 110 ഗ്രാം എംഡിഎംഎ പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മാരക മയക്കുമരുന്ന് കണ്ടെത്തിയത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായിട്ടായിരുന്നു നടപടി.തൃശൂർ സ്വദേശി ലാറി ജോൺ തട്ടിൽ, തൃശൂർ മനവലശ്ശേരി സ്വദേശി ഐവിൻ പി. വിൻസൻറ്, കടമക്കുടി സ്വദേശി നിഖിൽ പീറ്റർ എന്നിവരാണ് പിടിയിലായത്. പ്രതികളിൽ ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് എക്സൈസ് അറിയിച്ചു.പ്രതികൾ ലഹരി കടത്താൻ ഉപയോഗിച്ച വാഹനം എക്‌സൈസ് കസ്റ്റഡിയിലെടുത്തു. എംഡിഎംഎ വിൽപ്പനയിൽ നിന്നായി ലഭിച്ച 1,85,650 രൂപയും പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
