കണ്ണൂർ പാനൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്ക്

  1. Home
  2. Kerala

കണ്ണൂർ പാനൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് 11കാരന് ഗുരുതര പരിക്ക്

blast


പാനൂർ വടക്കേ പൊയിലൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലുപറമ്പത്ത് സഫീറിന്റെ മകൻ മുഹമ്മദ് ഷഹദ് (11) ആണ് അപകടത്തിൽപ്പെട്ടത്. വീടിനോട് ചേർന്ന് കിണർ കുഴിക്കാനായി എടുത്ത സ്ഥലത്ത് വെച്ചാണ് സ്ഫോടനമുണ്ടായത്.

സ്ഫോടനത്തിൽ കുട്ടിയുടെ ഇടതുകൈക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഹമ്മദ് ഷഹദിനെ ഉടൻ തന്നെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.