നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 എയർ റൈഫിളുകൾ പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ

  1. Home
  2. Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 12 എയർ റൈഫിളുകൾ പിടികൂടി; രണ്ടുപേർ കസ്റ്റഡിയിൽ

image


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബൈയിൽ നിന്നെത്തിയ യാത്രക്കാരുടെ ലഗേജിൽ നിന്ന് 12 എയർ റൈഫിളുകൾ പിടികൂടി. പാലക്കാട് സ്വദേശികളായ യാത്രക്കാരുടെ ലഗേജിൽ നിന്നാണ് കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം റൈഫിളുകൾ കണ്ടെടുത്തത്. സംഭവത്തിൽ രമേഷ് മച്ചാട്, സിജോ ശശി എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

റൈഫിളുകൾ അഴിച്ചുമാറ്റി പല ഭാഗങ്ങളാക്കിയ നിലയിലായിരുന്നു ഇവ വിൽപ്പനയ്ക്കായി എത്തിച്ചതാണോ അതോ സ്വന്തം ആവശ്യത്തിനാണോ കൊണ്ടുവന്നതെന്ന കാര്യത്തിൽ കസ്റ്റംസ് അന്വേഷണം തുടരുകയാണ്.

പിടികൂടിയ എയർ റൈഫിളുകൾ ഏത് വിഭാഗത്തിൽപ്പെടുന്നവയാണെന്നും ഇവ കൈവശം വയ്ക്കുന്നതിനോ ഉപയോഗിക്കുന്നതിനോ ലൈസൻസ് ആവശ്യമുണ്ടോ എന്നും പരിശോധിക്കാൻ വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ദുബൈയിൽ നിന്ന് ഇവ എങ്ങനെയാണ് വിമാനത്തിൽ കടത്തിക്കൊണ്ടുവന്നതെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.