മലമ്പുഴയിൽ 12 വയസ്സുകാരനെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകൻ അറസ്റ്റിൽ

  1. Home
  2. Kerala

മലമ്പുഴയിൽ 12 വയസ്സുകാരനെ മദ്യം നൽകി പീഡിപ്പിച്ച സംഭവം; അധ്യാപകൻ അറസ്റ്റിൽ

POCSO ACT


മലമ്പുഴയിൽ സ്‌കൂൾ വിദ്യാർഥിയായ 12 വയസ്സുകാരനെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലമ്പുഴയിലെ ഒരു സ്‌കൂളിലെ അധ്യാപകനായ അനിലിനെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. സ്‌കൂളിലെ വിദ്യാർഥിയായ 12 വയസ്സുകാരനെയാണ് ഇയാൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി മദ്യംനൽകി പീഡിപ്പിച്ചത്. കഴിഞ്ഞ നവംബർ 29-നായിരുന്നു സംഭവം

പീഡനത്തിനിരയായ കുട്ടി ആദ്യം വിവരം വെളിപ്പെടുത്തിയത് കൂട്ടുകാരനായ മറ്റൊരു കുട്ടിയോടായിരുന്നു. ഈ കുട്ടി വിവരം തന്റെ അമ്മയോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേസമയം, ഡിസംബർ 18-ന് വിവരം ലഭിച്ചിട്ടും സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകാതെ വൈകിപ്പിച്ചെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഇതിനിടെ, പോലീസ് സ്‌പെഷ്യൽ ബ്രാഞ്ചിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. സ്‌പെഷ്യൽബ്രാഞ്ച് അന്വേഷണത്തിൽ സംഭവത്തിൽ വാസ്തവമുണ്ടെന്നും കണ്ടെത്തി.എന്നാൽ, പരാതി നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും, കഴിഞ്ഞദിവസമാണ് കുട്ടിയുടെ ബന്ധുക്കൾ സ്‌കൂളിൽ പരാതി നൽകിയതെന്നും സ്‌കൂൾ അധികൃതർ വിശദീകരിച്ചു. സംഭവമറിഞ്ഞ ഉടൻ തന്നെ അധ്യാപകനെ സ്‌കൂളിൽനിന്ന് പുറത്താക്കിയതായും അധികൃതർ അറിയിച്ചു.