ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; അന്വേഷണത്തിന് നിർദേശം

  1. Home
  2. Kerala

ചടയമംഗലത്ത് 13കാരന് രണ്ടാനച്ഛന്റെ ക്രൂരമർദനം; അന്വേഷണത്തിന് നിർദേശം

image


കൊല്ലം ചടയമംഗലത്ത് 13 വയസ്സുകാരന് നേരെ രണ്ടാനച്ഛന്റെ ക്രൂരമർദനം. ചടയമംഗലം കുരിയോട് ഇന്നലെ രാത്രിയായിരുന്നു സംഭവം. കുട്ടിയെ വസ്ത്രത്തിൽ പിടിച്ച് ഉയർത്തിയെടുത്ത് വസ്ത്രം അഴിച്ചുമാറ്റിയ ശേഷം വടി ഉപയോഗിച്ച് ക്രൂരമായി മർദിച്ചതായാണ് വിവരം. ആക്രമണസമയത്ത് രണ്ടാനച്ഛൻ മദ്യലഹരിയിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി. കൊല്ലം റൂറൽ എസ്.പിയും ചൈൽഡ് ലൈനും സംഭവത്തിൽ അന്വേഷണം നടത്തും. കുട്ടികൾക്കെതിരായ ഇത്തരം അതിക്രമങ്ങൾ തടയണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.