ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു

  1. Home
  2. Kerala

ആലപ്പുഴയിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു

snake


ആലപ്പുഴ അരൂരിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന 13 വയസുകാരി മരിച്ചു. അരൂർ സ്വദേശി നിയ ലെനിൻ ആണ് മരിച്ചത്.മെയ് 8-നാണ് കുട്ടിക്ക് പാമ്പുകടി ഏറ്റത്. തുടർന്ന് ലേക്ഷോർ ആശുപത്രിയിൽ   ചികിത്സയിലായിരുന്നു. കുട്ടിയെ അണലി കടിച്ചതായാണ് പ്രാഥമിക നിഗമനം.ഡാൻസ് കളിക്കുന്നതിനിടയിലാണ് കുട്ടിക്ക് പാമ്പുകടി സംഭവിച്ചതെന്നാണ് വിവരം. ഉറുമ്പ് കടിച്ചതാണെന്നാണ് കുട്ടി വീട്ടുകാരോട് പറഞ്ഞത്. ഒരു മണിക്കൂറിന് ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചത്