14കാരൻ തിരുവനന്തപുരത്ത് നിന്ന് കാണാതായി; പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു

  1. Home
  2. Kerala

14കാരൻ തിരുവനന്തപുരത്ത് നിന്ന് കാണാതായി; പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു

നവനീത്‌ കൃഷ്‌ണ


തിരുവനന്തപുരത്തെ വണ്ടിത്തടം നവദീപത്തിൽ അരുണിന്റെ മകൻ നവനീത് കൃഷ്ണനെ ( സച്ചിൻ, വയസ്സ് 14) ഞായറാഴ്ച മുതൽ കാണാതാവുകയാണ്. രാവിലെ 11.30 മണിയോടെ വീട്ടിൽ നിന്നും പുറത്തേക്കുപോയ ശേഷമാണ് കാണാതായത്.

കുട്ടിയെ എല്ലായിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.സംഭവത്തെ തുടർന്ന് തിരുവനന്തപുരത്ത് നഗരത്തിലുടനീളം സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കാണാതായ വിദ്യാർത്ഥിയുടെ ചിത്രവും വിവരങ്ങളും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ നേരിട്ട് തിരുവല്ലം പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെടണമെന്ന് തിരുവല്ലം എസ്.എച്ച്.ഒ അറിയിച്ചു.

ബന്ധപ്പെടേണ്ട നമ്പർ: 9497947103