എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ 15-കാരന്റെ പേരിൽ പോക്‌സോ കേസ്

  1. Home
  2. Kerala

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവായ 15-കാരന്റെ പേരിൽ പോക്‌സോ കേസ്

rape


പാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബന്ധുവായ പതിനഞ്ചുകാരന്റെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുത്തു. ഒരുവർഷം മുൻപാണ് കേസിനാസ്പദമായ സംഭവം.

പതിനഞ്ചുകാരനായ പത്താംതരം വിദ്യാർഥി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അടുത്തിടെ കുട്ടി സ്‌കൂളിൽ ചൈൽഡ് ലൈൻ അധികൃതർക്ക് മുന്നിൽ പീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടർന്നാണ് കേസെടുത്തത്.