151 ദിവസം കസ്റ്റഡിയിൽ; 'എം.ഡി.എം.എ' എന്നുവച്ച് പിടിച്ചത് കൽക്കണ്ടം: കാസർകോട് യുവാക്കൾക്ക് നീതി കിട്ടാൻ മാസങ്ങൾ വേണ്ടി വന്നു

  1. Home
  2. Kerala

151 ദിവസം കസ്റ്റഡിയിൽ; 'എം.ഡി.എം.എ' എന്നുവച്ച് പിടിച്ചത് കൽക്കണ്ടം: കാസർകോട് യുവാക്കൾക്ക് നീതി കിട്ടാൻ മാസങ്ങൾ വേണ്ടി വന്നു

fake drug case


ഒരു ലാബ് പരിശോധനാഫലത്തിന് വേണ്ടി 151 ദിവസം ജയിൽവാസം അനുഭവിച്ച രണ്ട് യുവാക്കൾക്ക് ഒടുവിൽ നീതി ലഭിച്ചു. കാസർകോട് കോളിച്ചാൽ സ്വദേശി ബിജു മാത്യുവും കണ്ണൂർ വാരം സ്വദേശിയായ മണികണ്ഠനുമാണ് വ്യാജ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായത്.

പൊലീസ് പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ചാണ് യുവാക്കളെ ജയിലിൽ അടച്ചത്. പിടികൂടിയത് മയക്കുമരുന്നല്ലെന്ന് മാസങ്ങൾക്കിപ്പുറം ലാബ് പരിശോധനാ ഫലം എത്തിയപ്പോളാണ് യുവാക്കൾക്ക് മോചനം സാധ്യമായത്.

2024 നവംബർ 26നാണ് കോഴിക്കോട് നിന്ന് ഡാൻസാഫ് സംഘം ഇവരെ പിടികൂടിയത്. പിന്നീട് നടക്കാവ് പൊലീസിന് കൈമാറി കേസെടുക്കുകയായിരുന്നു. മയക്കുമരുന്നാണെന്ന് പറഞ്ഞ് പിടികൂടിയത് സുഹൃത്ത് വീട്ടിലേക്ക് വാങ്ങിയ കൽക്കണ്ടമെന്ന് ജയിൽ മോചിതനായ ബിജു മാത്യു പറഞ്ഞു