പിതാവിന്റെ അറിവോടെ പതിനഞ്ചുകാരിയെ 12 പേർ പീഡിപ്പിച്ചു കേസിലെ പ്രതിയ്ക്ക് 15 വർഷം തടവ്

പിതാവിന്റെ അറിവോടെ പതിനഞ്ചുകാരിയെ 12 പേർ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മങ്കടൻ പുതിയ പാറയിൽ സക്കറിയയെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷിച്ചത്.
വിദേശത്തേക്ക് കടന്ന ഇയാളെ 2024 സെപ്റ്റംബറിൽ നാട്ടിൽ എത്തിയപ്പോഴാണ് വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്.2008 ഏപ്രിലിൽ പറശ്ശിനിക്കടവിലുള്ള റിസോർട്ടിൽ വച്ചാണ് രണ്ടാം പ്രതിയായ സക്കറിയ പിതാവിന്റെ സഹായത്തോടെ പെൺകുട്ടിയെ പീഡിപ്പിച്ചത്. മറ്റു പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെട്ടു. ശിക്ഷയിൽ കഴിയവെ പിതാവ് കണ്ണൂർ സെൻട്രൽ ജയിലിൽ തൂങ്ങി മരിക്കുകയായിരുന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി പീഡന വിവരം മാതാവിനോടു പറഞ്ഞത്. തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.