തൃശൂരിൽ 16 വയസ്സുകാരന് ക്രൂരമർദനം, നാലുപേർ അറസ്റ്റിൽ

  1. Home
  2. Kerala

തൃശൂരിൽ 16 വയസ്സുകാരന് ക്രൂരമർദനം, നാലുപേർ അറസ്റ്റിൽ

police register case against assam native


തൃശൂരിൽ ഉത്സവത്തിനിടെ കാലിൽ ചവിട്ടിയതിനെ ചൊല്ലിയുള്ള തർക്കത്തിൽ 16കാരന് ക്രൂരമർദനമേറ്റതായി പരാതി. അരിമ്പൂർ സ്വദേശിക്കാണ് മർദനമേറ്റത്. ആറു പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ഓളന്തലിപ്പാറ കുളത്തിന്റെ പരിസരത്ത് വെച്ചാണ് മർദിച്ചത്.ജനുവരി അഞ്ചിന് തൃശൂരിലെ അരിമ്പൂർ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ധനുപ്പൂയ മഹോത്സവത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവം. പൂരത്തിൽ കാവടിയാട്ടത്തിനിടെ കാലിൽ ചവിട്ടിയതും തള്ളിയിട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂരമർദനത്തിലേക്ക് നയിച്ചത്. സംഭവത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്തു.

വടികൊണ്ടും കൈകൊണ്ടും കുട്ടിയെ ക്രൂരമായി മർദിക്കുന്നന്റെ  ദൃശ്യങ്ങളിൽ പുറത്ത് വന്നു. മർദനത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിന് തൊട്ടുപിന്നാലെ പൊലീസ് കേസെടുത്തിരുന്നു.സംഭവത്തിൽ  നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശ്രീഷ്ണവ്, സിജിൻ, ശ്രീഹരി, രാജേഷ് എന്നിവരാണ് അറസ്റ്റ് ചെയ്തത്. ജാതിപ്പേര് വിളിച്ചുള്ള അധിക്ഷേപം, കൊലപാതക ശ്രമം എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.